അദിവാസി ഭൂസമരസഹായസമിതി രൂപീകരിച്ചു




അദിവാസി ഭൂസമരസഹായസമിതി രൂപീകരിച്ചു

നിലമ്പൂർ• നിലമ്പൂർ ഐടിഡിപി ഓഫീസിന് മുന്നിൽ 142 ദിവസമായി തുടരുന്ന ഭൂമിക്കു വേണ്ടിയുള്ള ആദിവാസികളുടെ നിരാഹാര സമരത്തിന് പിന്തുണയേകിക്കൊണ്ട് രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തിൽ ആദിവാസി സമര സഹായ സമിതി രൂപീകരിച്ചു
ആദിവാസി സമര ചരിത്രത്തിലെ സുപ്രധാന സമരമായിരുന്നു 142 ദിവസം പിന്നിട്ട നിലമ്പൂരിലെ ആദിവാസി  ആദിവാസി സ്ത്രീകൾ നേതൃത്വം നൽകുന്ന നിരാഹാര സമരം  നാളിതുവരെയായി ഇവരുടെ പ്രശ്നങ്ങൾക്ക് പഠിക്കുന്നതിനും ഭരണ തലത്തിൽ നിന്നുകൊണ്ട് പരിഹാരം ഉണ്ടാക്കുന്നതിനും വേണ്ടി ക്രിയാത്മകമായ ഒരു ഇടപെടൽ ഭരണകൂടത്തിൽ നിന്നും ഉണ്ടായിട്ടില്ല എന്ന എന്നത് ജനാധിപത്യ കേരളത്തിന് അപമാനമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.


സംസ്ഥാനത്താകമാനം പിറന്ന മണ്ണും സംസ്കാരവും സ്വസ്തജീവിതവും അന്യാതീനപ്പെട്ട ഒരു ജനതയ്ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി അവരുടെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി ഐകപ്പെടുന്നതിന്ന് ജനങ്ങളോട് പ്രതിബദ്ധതയുള്ള ജനാതിപത്യ പ്രസ്താനങ്ങൾ തയ്യാറാകണ മെന്ന്  അദിവാസി ഭൂസമരസഹായസമിതി രൂപീകരണ യോഗത്തിൽ അദ്യക്ഷത വഹിച്ചു കൊണ്ട് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ പറഞ്ഞു
എസ് ഡി പി ഐ, വെൽഫെയർ പാർട്ടി, ബഹുജൻ ദ്രാവിഡ പാർട്ടി , ബഹുജൻ സമാജ് വാദി പാർട്ടി, ജനാതിപത്യ യുവജനപ്രസ്ഥാനം, അഭിവാസി ഭൂസമര സമതി, എന്നീ പാർട്ടി - സംഘടനാ പ്രധിനിധികളെ ഉൾപെടുത്തിയാണ് 15 അംഗ ആദിവാസി ഭൂസമരസഹായസമിതി രൂപീകരിച്ചത്
സമിതിയുടെ ചെയർമാനായി എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എറിഞ്ഞിക്കലിനെ തിരഞ്ഞെടുത്തു
സമിതിയുടെവൈസ് ചെയർമാനായിവെൽഫയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ ,
കൺവീനർ ഗിരിദാസൻ പെരുവമ്പാടം, ജോയിൻകൺവീനർ ഡിവൈഎം സംസ്ഥാന സെക്രട്ടറി നഹാസ് സിപി, ജോയിൻ കൺവീനർ ബഹുജൻ ദ്രാവിഡ പാർട്ടി ലീഡർ ചന്ദ്രൻ മഞ്ചേരി, ട്രഷററായി വെൽഫെയർ പാർട്ടി ഏറനാട് മണ്ഡലം പ്രസിഡണ്ട് മജീദ് ചാലിയാർ ,എന്നിവരെയും
കമ്മിറ്റി അംഗങ്ങളായിഎസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സാദിഖ് നടുത്തൊടി, എസ് ഡി പി ഐ ജില്ലാ സെക്രട്ടറി ഉസ്മാൻ കരുളായി,വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം വസീഫ് സുൽത്താൻ,ഡിവൈഎം പ്രവർത്തകൻ ഷനീർ ,ബി ഡി പി ലീഡർജിലേഷ് കുഴിമണ്ണ ,ബി എസ് പി ജില്ലാ ഭാരവാഹികളായ കൃഷ്ണൻകൊണ്ടോട്ടി,വേലായുധൻ,എന്നിവരെയുംആദിവാസി സമര സമിതി നേതാക്കളായ മണിയൻ ,അരവിന്ദൻ , സദാനന്ദൻ ,ബിന്ദു വൈലാശ്ശേരി,എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

സമിതി രൂപീകരണ യോഗത്തിൽ ബഹുജൻ ദ്രാവിഡ പാർട്ടി സംസ്ഥാന പ്രസിഡണ്ട് വയലാർ രാജീവൻ, എസ്ഡിപിഐ നിലമ്പൂർ മണ്ഡലം പ്രസിഡണ്ട് കെ കെ മുഹമ്മദ് ബഷീർ, എസ്ഡിപിഐ നിലമ്പൂർ മണ്ഡലം ട്രഷറർ സഫീർ എ പി,വെൽഫയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് .,എന്നിവർ സംസാരിച്ചു
ആദിവാസി ബഹു സമര സഹായ സമിതിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ നിലമ്പൂരിൽ ഭൂസമര കൺവെൻഷൻ സംഘടിപ്പിക്കും.
നിലമ്പൂരിൽഐടിഡിപി ഓഫീസിന് മുന്നിൽ നടന്നുവരുന്ന ഭൂസമരത്തിന്റെ 150 ആം ദിവസമായ ഒക്ടോബർ ഏഴാം തീയതി ആദിവാസി ഭൂസമര സഹായസമിതിയുടെ നേതൃത്വത്തിൽമലപ്പുറത്ത് പത്രസമ്മേളനം നടത്താനുംസുപ്രീം കോടതിയിൽ അടക്കം നിയമനടപടികളുമായി മുൻപോട്ടു പോകാനും സമിതി തീരുമാനിച്ചു.
Previous Post Next Post