SDPl തിരൂരങ്ങാടി മണ്ഡലം വഖഫ്സoരക്ഷണ സമിതി രൂപികരിച്ചു.
തിരൂരങ്ങാടി : SDPl തിരൂരങ്ങാടി മണ്ഡലം വഖഫ് സംരക്ഷണ സമിതി രൂപികരിച്ചു.
മലപ്പുറം ജില്ല വൈസ് പ്രസിഡൻ്റ് അരീക്കൻ ബീരാൻ കുട്ടി ഉത്ഘാടനം ചെയ്തു. ഇന്ത്യൻ മിലിറ്റി റിയും, റെയിൽ വെയും കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ സംവിധാനമാണ് വഖഫ് ബോർഡെന്നും, അതിനെ തകർക്കാൻ ബേദഗതി ബില്ല് കൊണ്ട് വന്ന് തകർക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് കേന്ത്ര സർക്കാർ നടപ്പിലാക്കുന്നതെന്നും, ഇതിനെതിരെ ശക്തമായ പോരാട്ടത്തിന് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും അദ്ധേഹം പറഞ്ഞു.
ജില്ല വൈസ് പ്രസിഡൻ്റ അക്കര സൈതലവി ഹാജി, തിരൂരങ്ങാടി മണ്ഡലം പ്രസി : ഹമീദ് പരപ്പനങ്ങാടി, മണ്ഡലം കമ്മിറ്റി അംഗം നൗഫൽ പരപ്പനങ്ങാടി സംസാരിച്ചു.
തിരൂരങ്ങാടി മണ്ഡലം എസ്.ഡി.പി.ഐ വഖഫ് സംരക്ഷണ സമിതി ചെയർമാനായി ഫൈസൽഅഷ്റഫി എടരിക്കോട്, കൺവീനർ ഹമീദ് പരപ്പനങ്ങാടി, വൈസ് ചെയർമാൻ നാസർ തങ്ങൾ എടരിക്കോട്, ജോ: കൺവീനർ അബ്ദുറഹിമാൻ മൗലവി ട്രഷർ സൈതലവിഹാജി എന്നിവർ ഭാരവാഹികളായും,
പി.എസ്.കെ തങ്ങൾ, അബ്ദുൽ സലാം കളത്തിങ്ങൽ, അബ്ബാസ് കാച്ചടി, സൈതലവി എന്ന ബാപ്പുഹാജി , കിഴക്കിനിയകത്ത് സിദ്ധീഖ് നഹ ,മൊയ്തീൻകുട്ടി കുണ്ടൂർ, ഉസ്മാൻ തിരൂരങ്ങാടി, മുസ്ഥഫഗുരിക്കൾ, എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.