📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

റഹീമിന്റെ മോചനം, ഒക്ടോബർ 17ന് വാദം കേൾക്കും, കുടുംബത്തിന് 15 മില്യൺ റിയാൽ കൈമാറി

📢 Published: IST 🔄 Updated: IST

റഹീമിന്റെ മോചനം, ഒക്ടോബർ 17ന് വാദം കേൾക്കും, കുടുംബത്തിന് 15 മില്യൺ റിയാൽ കൈമാറി


റിയാദ്- വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമീന്റെ മോചനം സംബന്ധിച്ച കേസിൽ അന്തിമ വാദം ഒക്ടോബർ പതിനേഴിന് റിയാദ് ക്രിമിനൽ കോടതിയിൽ ആരംഭിക്കും. റഹീം നിയമ സഹായ സമിതിയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട 15 മില്യൺ റിയാൽ കുടുംബത്തിന് കൈമാറി. ചെലവ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും റഹീം നിയമസഹായ സമിതി റിയാദിലെ പൊതു സംഘടനകളെ അറിയിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Join WhatsApp Group Send News / Ads