പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് ബാങ്ക് ആംബുലൻസ് സമർപ്പിക്കും.
റിപ്പോർട്ട്: ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി: സർവീസ് സഹകരണ സഹകരണ ബാങ്ക് സാമൂഹ്യക്ഷേമ പ്രവർത്തനത്തിൻ്റെ ഭാഗമായി ജനസാന്ദ്രത കൂടുതലുള്ള പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ പരിധിക്കുള്ളിൽ സേവനമനുഷ്ടിക്കുന്നതിന് വേണ്ടി ആംബുലൻസ് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
1917 ൽ ഐക്യനാണയ സംഘമായി തുടങ്ങി തിരൂരങ്ങാടി താലൂക്കിലെ ഏറ്റവും വലിയ ബാങ്കായ പരപ്പനങ്ങാടി സർവീസ് ബാങ്ക് 107 വർഷം പിന്നിടുന്ന വേളയിലാണ് സന്നദ്ധ സംഘമായ വൈറ്റ് ഗാർഡ് ചാരിറ്റിബൾ സൊസൈറ്റിക്ക് പുതിയ ആംബുലൻസ് നൽകുന്നത്.
2024 സെപ്തംബർ 6ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ബാങ്ക് ഓഡിറ്റോറിയത്തിൽ അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ആംബുലൻസ് കൈമാറുമെന്നും വിവിധമേഖലയിൽ പ്രശസഥരായവരെ ആദരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
സർവീസ് ബാങ്ക് സെക്രട്ടറി മുഹമ്മദ് ആസിഫ്, പ്രസിഡൻറ് കുട്ടി കമ്മു നഹ, വൈസ് പ്രസി: യൂനുസ് ബാങ്ക് ഡയറക്ടർമാരായ മുഹമ്മദാലി, സി.പി അബ്ദുറഹിമാൻ, സുചിത്രൻ ടി.വി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു