📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മലപ്പുറത്ത് ഏഴു പേർക്ക് നിപ ലക്ഷണങ്ങൾ; എം പോക്‌സ് സമ്പർക്ക പട്ടികയിൽ 23 പേർ.

📢 Published: IST 🔄 Updated: IST

മലപ്പുറത്ത് ഏഴു പേർക്ക് നിപ ലക്ഷണങ്ങൾ; എം പോക്‌സ് സമ്പർക്ക പട്ടികയിൽ 23 പേർ.


മലപ്പുറം: മലപ്പുറത്ത് നിലവിൽ ഏഴു പേർക്ക് നിപ രോഗലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്. ഇതിൽ 37 സാമ്പിളുകൾ നെഗറ്റീവാണെന്നും മറ്റുളളവരുടെ സാമ്പിളുകൾ ഉടൻ പരിശോധനക്ക് അയക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറത്ത് വിദേശത്ത് നിന്നെത്തിയ 38-കാരന് ഇന്നലെ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയും ജാഗ്രതയും കർശനമാക്കിയതായും മന്ത്രി അറിയിച്ചു. എം പോക്‌സ് ബാധിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകളെടുത്ത് പരിശോധനക്ക് അയക്കും. ദുബൈയിൽ നിന്നെത്തിയ യുവാവിനൊപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി 3 വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ സമ്പർക്ക പട്ടികയിലുള്ളവരോട് വീടുകളിൽ തന്നെ കഴിയണമെന്ന് നിർദേശിച്ചിട്ടുണ്ട്. ആറ് പേർ വിദേശത്തുള്ളവരാണ്. ചികിത്സയിലുള്ള എടവണ്ണ ഒതായി സ്വദേശിയായ യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ
Join WhatsApp Group Send News / Ads