📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നു മുതൽ

📢 Published: IST 🔄 Updated: IST

യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്നു മുതൽ


അബുദാബി: യു.എ.ഇ.യിൽ പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പിന് ഇന്ന് തുടക്കം. സെ​പ്​​റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ഒ​ക്ടോ​ബ​ർ അ​വ​സാ​നം വ​രെ ര​ണ്ട്​ മാ​സ​ത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, അനധിക‍ൃത താമസക്കാരായി കഴിയുന്നവർക്ക് പിഴയും ശിക്ഷയുമില്ലാതെ ഞായറാഴ്ച മുതൽ നാടണയാം. വിസാ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിയമപരമായി യു.എ.ഇ.യിൽ തുടരാനും ഇതോടെ അവസരമുണ്ട്.

റെസിഡൻസ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ, വിസിറ്റിങ് വിസയിലെത്തി സ്വദേശത്തേക്ക് തിരിച്ചു പോകാത്തവർ എന്നിവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം.
അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിലെല്ലാം അപേക്ഷകർക്ക് പ്രത്യേക സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. ദുബായിൽ ആമർ സെന്ററുകൾ, അൽ അവീറിലെ ജയിലിലുള്ള പ്രത്യേക കേന്ദ്രം, താമസ കുടിയേറ്റകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി അപക്ഷേ സമർപ്പിക്കാം.

Join WhatsApp Group Send News / Ads