📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അധ്യാപക ദിനത്തിൽ ബാലചന്ദ്രൻ മാഷ് എത്തി സ്വതന്ത്ര സമരകാലത്ത് പഠിച്ച സ്കൂൾ കാണാൻ

📢 Published: IST 🔄 Updated: IST
എളമ്പുലാശ്ശേരി എ എല്‍ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ടിവി ബാലചന്ദ്രൻ മാസ്റ്ററെ ഹെഡ്മിസ്ട്രസ് പി എം ഷർമിള ടീച്ചർ പൊന്നാടയണിയിച്ചു ആദരിക്കുന്നു


അധ്യാപക ദിനത്തിൽ ബാലചന്ദ്രൻ മാഷ് എത്തി സ്വതന്ത്ര സമരകാലത്ത് പഠിച്ച സ്കൂൾ കാണാൻ

 തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എ.എൽപി സ്കൂളിൽ സ്വാതന്ത്ര സമരകാലത്ത് പഠിച്ച ടിവി ബാലചന്ദ്രൻ മാസ്റ്റർ അധ്യാപക ദിനത്തിൽ സ്കൂളിൽ എത്തി കുട്ടികൾക്ക് മുന്നിൽ ക്ലാസടുത്തത് പുതുനുഭവമായി. 85 വയസ്സുള്ള ബാലചന്ദ്രൻ മാസ്റ്റർ ഭാര്യ മാധവിക്കുട്ടി ടീച്ചറുടെ കൂടെയാണ് സ്കൂളിൽ എത്തിയത്. 1965 പരപ്പനങ്ങാടി ജി എൽ പി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ബാലചന്ദ്രൻ മാസ്റ്റർ ഫിഷറീസ് സ്കൂൾ, തേഞ്ഞിപ്പലം ജി യു പി സ്കൂളിലും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ് ജി എൽ പി സ്കൂളിൽ പ്രധാനധ്യാപകനായും സേവനമനുഷ്ടിച്ചിടുണ്ട്. ബാലചന്ദ്രൻ മാസ്റ്റർ സ്വാതന്ത്ര്യസമരകാലത്തെ ചരിത്രങ്ങളും അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് പി എം ഷർമിള ബാലചന്ദ്രൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ പി മുഹമ്മദ് ഹസ്സൻ, എം ഇ ദിലീപ്, എം അഖിൽ എന്നിവർ പ്രസംഗിച്ചു.
Join WhatsApp Group Send News / Ads