📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അൻവർ പോരാട്ടത്തിൽ അടുത്ത വിക്കറ്റ്, മലപ്പുറം എസ്.പി ശശിധരനെ മാറ്റി

📢 Published: IST 🔄 Updated: IST

അൻവർ പോരാട്ടത്തിൽ അടുത്ത വിക്കറ്റ്, മലപ്പുറം എസ്.പി ശശിധരനെ മാറ്റി


മലപ്പുറം- മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് സ്ഥാനത്തുനിന്ന് എസ്.ശശിധരനെ മാറ്റി. ഡിവൈ.എസ്.പി മുതൽ മുകളിലേക്കുള്ള നിരവധി ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങി. എ.ഡി.ജി.പിയുടെ തൊപ്പിയും ഉടൻ തെറിക്കുമെന്ന് പി.വി അൻവർ എം.എൽ.എ പറഞ്ഞു.

മലപ്പുറം ജില്ലയിൽ നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരാണ് സുജിത് ദാസും ശശിധരനുമെന്നും അൻവർ ആരോപിച്ചു. പോലീസുമായി അൻവർ കൊമ്പുകോർത്തത് മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ശശിധരനെ മലപ്പുറത്ത് വേദിയിലിരുത്തി വിമർശിച്ചതു മുതലായിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന സുജിത് ദാസിനെ സസ്പെന്റ് ചെയ്തിരുന്നു. അടുത്ത പടിയായാണ് പകരമെത്തിയ ശശിധരനെ സ്ഥാനത്തുനിന്ന് നീക്കിയത്. വിജിലൻസ് എസ്.പിയായാണ് ശശിധരനെ മാറ്റിയത്. മൂന്നു ജില്ലകളുടെ ചുമതലയോടെ എറണാകുളത്താണ് നിയമനം.

Join WhatsApp Group Send News / Ads