📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

താനൂർ ബോട്ട് അപകടം; മുസ്ലിം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം സെപ്റ്റംബർ ആറിന്.

📢 Published: IST 🔄 Updated: IST

താനൂർ ബോട്ട് അപകടം; മുസ്ലിം ലീഗ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം സെപ്റ്റംബർ ആറിന്.

റിപ്പോർട്ട്ഇസ്മായിൽ റാഹത്ത്



താനൂർ: 2023 മെയ് ഏഴിന് താനൂർ പൂരപ്പുഴ   ബോട്ടപകടത്തിൽ പതിനൊന്ന് പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ കുന്നുമ്മൽ കുടുംബത്തിന് സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റി നിർമിച്ചു നൽകുന്ന രണ്ട് വീടുകളുടെ  താക്കോൽദാനം സെപ്റ്റംബർ ആറിന് നടക്കും.

അപകടം നടന്ന് ദിവസങ്ങൾക്കകം തന്നെ ഈ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന നേതൃത്വം  പ്രഖ്യാപിച്ചിരുന്നു. 



നാല് കുട്ടികളും ഭാര്യയും മരിച്ച സെയ്തലവിക്കും മൂന്ന് കുട്ടികളും ഭാര്യയും നഷ്ടപ്പെട്ട സിറാജിനുമാണ് വീട്. രണ്ട് വീടുകളും അടുത്തടുത്ത് തന്നെയാണ് നിർമിച്ചിട്ടുള്ളത്. വീട് നിർമ്മാണത്തിന് മുപ്പത് ലക്ഷം രൂപ ചെലവായി 

വെള്ളിയാഴ്ച വൈകീട്ട് ആറിന് പുത്തൻകടപ്പുറം കെ.കുട്ടി അഹമ്മദ് കുട്ടി നഗറിൽ നടക്കുന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽദാനം നിർവഹിക്കും. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലികുട്ടി ,ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കെ.പി.എ മജീദ് എം.എൽ.എ, പി അബ്ദുൽഹമീദ് എം.എൽ.എ, മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, സിദ്ധീഖലി രാങ്ങാട്ടൂർ, ബ്രീസ് ഹോൾഡിംഗ്‌സ് ചെയർമാൻ റഷീദലി ബാബു പുളിക്കൽ  തുടങ്ങിയവർ പങ്കെടുക്കും. 
Join WhatsApp Group Send News / Ads