📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ചെമ്മാട് ടൗണിൽ വൻ തീപ്പിടിത്തം

📢 Published: IST 🔄 Updated: IST

ചെമ്മാട് ടൗണിൽ വൻ തീപ്പിടിത്തം



മലപ്പുറം- മലപ്പുറം ജില്ലയിലെ ചെമ്മാട് വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം. കോഴിക്കോട് – ചെമ്മാട് റോഡിലെ മൈക്കോ മാളിലാണ് തീപിടിത്തമുണ്ടായത്. ലൈറ്റ് ആന്റ് സൗണ്ട്സ് കടയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. വൈകാതെ തൊട്ടടുത്തുള്ള കടകളിലേക്കും പടരുകയായിരുന്നു.


ഷോട്ട് സർക്യൂട്ടാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. തീ കണ്ടയുടനെ ജീവനക്കാരെ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. നിരവധി കടകൾ നിലകൊള്ളുന്ന സ്ഥലമാണിത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ഉടൻ ഇടപെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്.

Join WhatsApp Group Send News / Ads