📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വിവാഹത്തിന്റെ മൂന്നുദിവസം മുമ്പ് മലപ്പുറത്തുനിന്നും കാണാതായ യുവാവിനെ കണ്ടെത്തി

📢 Published: IST 🔄 Updated: IST

വിവാഹത്തിന്റെ മൂന്നുദിവസം മുമ്പ് മലപ്പുറത്തുനിന്നും കാണാതായ യുവാവിനെ കണ്ടെത്തി


ഊട്ടി/ മലപ്പുറം: വിവാഹത്തിന്റെ മൂന്നുദിവസം മുമ്പ് മലപ്പുറം ജില്ലയിലെ മങ്കട പള്ളിപ്പുറത്തു നിന്നും കാണാതായ കുറന്തല വിഷ്ണുജിത്തിനെ കണ്ടെത്തി. ആറു ദിവസം നീണ്ട തിരിച്ചിലിനൊടുവൽ ഊട്ടിയിൽ നിന്നാണ് നവവരനെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

വിവാഹ ആവശ്യങ്ങൾക്കായി പണം സംഘടിപ്പിച്ചു വരാമെന്നു പറഞ്ഞ് ഈ മാസം നാലിനാണ് വിഷ്ണുജിത്ത് വീട്ടിൽനിന്നും ഇറങ്ങിയത്. ഈമാസം എട്ടിനായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.

ഇന്നലെ രാത്രി എട്ടിന് സഹോദരി വിളിച്ചപ്പോൾ വിഷ്ണുജിത്തിന്റെ ഫോൺ ഓൺ ആയതാണ് കണ്ടെത്തുന്നതിൽ വഴിത്തിരിവായത്. ഫോൺ റിംഗ് ചെയ്‌തെങ്കിലും മറുതലയ്ക്കൽനിന്നും കാര്യമായ പ്രതികരണങ്ങൾ ഒന്നുമുണ്ടായില്ല. പിന്നീട് ഫോൺ കട്ടാവുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഫോൺ ലൊക്കേഷൻ ഊട്ടി കുനൂരിലാണെന്ന് കണ്ടെത്തി പോലീസ് തിരച്ചിൽ ഊർജിതമാക്കിയതോടെയാണ് കണ്ടെത്താനായത്. വിഷ്ണുജിത്തിനെ കണ്ടെത്തിയതായും കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും മലപ്പുറം എസ്.പി ശശിധരൻ അറിയിച്ചു.

Join WhatsApp Group Send News / Ads