അർജന്റീന ടീം കേരളത്തിലേക്ക്, നവംബറിൽ സ്റ്റേഡിയം പരിശോധന

തിരുവനന്തപുരം- അർജന്റീന ടീം കേരളത്തിൽ സൗഹൃദമത്സരം കളിക്കാനെത്തിയേക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ലോക ചാംപ്യൻമാർ കളിക്കുക. സ്റ്റേഡിയം പരിശോധിക്കാന്‍ അര്‍ജന്റീന അധികൃതര്‍ നവംബര്‍ ആദ്യം കൊച്ചിയിലെത്തുമെന്നാണ് സൂചന. മലപ്പുറം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കും.
സ്‌പെയിൻ തലസ്ഥാനമായ മഡ്രീഡിൽ കേരള കായികമന്ത്രി വി അബ്ദുറഹിമാനുമായുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് അബ്ദുറഹ്മാൻ സ്പെയിനിലേക്ക് പോയത്.