📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മലപ്പുറം കോഴിച്ചെനയിൽ പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

📢 Published: IST 🔄 Updated: IST
മലപ്പുറം കോഴിച്ചെനയിൽ പിഞ്ചു കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു 
മലപ്പുറം: കോട്ടക്കൽ കോഴിച്ചെനയിൽ ഒരു വയസുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കുഞ്ഞിനെ വീടിന് പുറത്തെ ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
Join WhatsApp Group Send News / Ads