📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

മുഖ്യമന്ത്രിയെ പാർട്ടി തിരുത്തിയില്ല, പിണറായി പറയുന്നത് അജിത് കുമാറിന്റെ തിരക്കഥ; ഇനി പ്രതീക്ഷ കോടതിയിലെന്നും പി.വി അൻവർ.

📢 Published: IST 🔄 Updated: IST

മുഖ്യമന്ത്രിയെ പാർട്ടി തിരുത്തിയില്ല, പിണറായി പറയുന്നത് അജിത് കുമാറിന്റെ തിരക്കഥ; ഇനി പ്രതീക്ഷ കോടതിയിലെന്നും പി.വി അൻവർ.


നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശവുമായി നിലമ്പൂർ എം.എൽ.എ പിവി അൻവർ. തനിക്ക് പാർട്ടിയും മുഖ്യമന്ത്രിയും തന്ന ഉറപ്പ് ലംഘിച്ചുവെന്നും ആരോപിച്ച കേസുകളിലെ അന്വേഷണം കൃത്യമായല്ല നടക്കുന്നതെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി പറയുന്നത് എ.ഡി.ജി.പി അജിത് കുമാറിന്റെ കഥയും തിരക്കഥയുമാണെന്നും അദ്ദേഹത്തെ പാർട്ടി തിരുത്തിയില്ലെന്നും എല്ലാത്തിനും ഉത്തരവാദി പൊളിട്ടിക്കൽ സെക്രട്ടറി പി ശശിയാണെന്നും പി.വി അൻവർ കുറ്റപ്പെടുത്തി.

പരസ്യപ്രസ്താവന പാടില്ലെന്ന പാർട്ടി നിർദേശം ലംഘിച്ചുള്ള വാർത്താസമ്മേളനം തുടരുകയാണിപ്പോൾ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില വിഷ്വലുകൾ മാധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിക്കുകയാണ് ഇപ്പോൾ. താൻ പാർട്ടിക്കും പ്രവർത്തകർക്കുമൊപ്പമാണെന്നും ഇനി നീതി കോടതിയിലാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

Join WhatsApp Group Send News / Ads