സ്കൂൾ ആനിവേഴ്സറി കഴിഞ്ഞെത്തിയ കുടുംബം സഞ്ചരിച്ച ഓട്ടോ ആക്രമിച്ച് കാട്ടാന; മൂന്നാറിൽ ഒരാൾ കൊല്ലപ്പെട്ടു



സ്കൂൾ ആനിവേഴ്സറി കഴിഞ്ഞെത്തിയ കുടുംബം സഞ്ചരിച്ച ഓട്ടോ ആക്രമിച്ച് കാട്ടാന; മൂന്നാറിൽ ഒരാൾ കൊല്ലപ്പെട്ടു

മൂന്നാർ∙ മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാർ (മണി–46) മരിച്ചത്. ആനയുടെ ആക്രമണത്തിൽ നാലുപേർക്കു പരുക്കേറ്റു. തിങ്കളാഴ്ച രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമായിരുന്നു സംഭവം.

ഓട്ടോ ഡ്രൈവറാണു മരിച്ച സുരേഷ് കുമാർ. സ്കൂൾ ആനിവഴ്‌സറി കഴിഞ്ഞു മടങ്ങിയ കുടുംബവുമായി മൂന്നാറിൽനിന്ന് കന്നിമലയിലേക്കു പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടാന ആക്രമിച്ച് മറിച്ചിടുകയായിരുന്നു. ഓട്ടോയുടെ അടിയിൽനിന്ന് എണിക്കവേ ആന വീണ്ടും ആക്രമിക്കുകയായിരുന്നു.

നാട്ടുകാർ ആനയെ വിരട്ടി ഓടിച്ചശേഷം സുരേഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തേക്കു പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും എത്തി.
Previous Post Next Post
WhatsApp