📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; കൊല്ലപ്പെട്ടത് കുറുവ വിനോദസഞ്ചാരകേന്ദ്രം ജീവനക്കാരന്‍

📢 Published: IST 🔄 Updated: IST


വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; കൊല്ലപ്പെട്ടത് കുറുവ വിനോദസഞ്ചാരകേന്ദ്രം ജീവനക്കാരന്‍



പുല്‍പള്ളി-വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. കറുവ വിനോദസഞ്ചാരകേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളാണ്(52)കൊല്ലപ്പെട്ടത്. സൗത്ത് വയനാട് വനം ഡിവിഷനിലെ  ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്. ആന്തരികാവയവങ്ങള്‍ക്കു ഗുരുതര പരിക്കേറ്റ പോള്‍ മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കി ഐ.സി.യു ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെയാണ് മരിച്ചത്. ജോലിക്കിടെയാണ് പോളിനു തിക്താനുഭവം. ചേകാടി റോഡിലാണ് ചെറിയമല ജംഗ്ഷന്‍. ഇവിടെ കൂട്ടമായി എത്തിയ ആനകളില്‍ ഒന്നാണ് പോളിനെ ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഒച്ചയിട്ടപ്പോഴാണ് ആന പിന്‍വാങ്ങിയത്. പോളിനെ കോഴിക്കോടിനു കൊണ്ടുപോകുന്നതിനു എയര്‍ ആംബുലന്‍സ് ഉച്ചയ്ക്ക് 1.15ന് മാനന്തവാടിയില്‍ എത്തിയിരുന്നു. അപ്പോഴേക്കം ഐസിയു ആംബുലന്‍സ് കല്‍പറ്റ പിന്നിട്ടിരുന്നു. ബന്ധപ്പെട്ടവര്‍ തമ്മിലുള്ള ആശവിനിമയത്തിന്റെയും ഏകോപനത്തിന്റെയും അഭാവമാണ് ഇങ്ങനെ സംഭവിച്ചതിനു കാരണമെന്ന് സംസാരമുണ്ട്. മൂന്നു മണിയോടെയായിരുന്നു പോളിന്റെ മരണം. ഭാര്യ സാനിയും മകള്‍ സോനയും അടങ്ങുന്നതാണ് പോളിന്റെ കുടുംബം.കഴിഞ്ഞ ശനിയാഴ്ചയാണ് വയനാട്ടിലെ പയ്യമ്പള്ളി ചാലിഗദ്ദയില്‍ കര്‍ഷകന്‍ പനച്ചിയില്‍ അജീഷ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Join WhatsApp Group Send News / Ads