വള്ളിക്കുന്നിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ കയറി പിടിച്ച മദ്ധ്യവയസ്കനെ പിടികൂടി.
പരപ്പനങ്ങാടി : വള്ളിക്കുന്നിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ കയറി പിടിച്ച മദ്ധ്യവയസ്കൻ അറസ്റ്റിൽ '
വള്ളിക്കുന്ന് അധികാരി കോട്ടയിൽ താമസിക്കുന്ന കെ.വി പ്രഭാത് (52) നെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26 1 2024ന് വൈകിട്ട് മൂന്ന് മണിക്ക് വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ അടുത്തുള്ള സൂപ്പർമാർക്കറ്റിൽ പ്രതി സാധനങ്ങൾ വാങ്ങാൻ വേണ്ടി ചെല്ലുകയും തുടർന്ന് സൂപ്പർമാർക്കറ്റിനകത്ത് കയറിയ പ്രതി സാധനങ്ങൾ എടുത്തു കൊടുക്കുവാൻ നിന്ന് ജീവനക്കാരിയെ കടന്നുപിടിച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്.
യുവതിയുടെ പരാതിയിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്തു അന്വേഷിച്ച് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി
പ്രതിമുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്നു
ഇപ്പോൾ ഒളവണ്ണ ഭാഗത്ത് ചെരിപ്പ് കമ്പനി നടത്തുകയാണ്.
പരപ്പനങ്ങാടി സി ഐ ഹരീഷിന്റെ നിർദ്ദേശത്തെ തുടർന്ന് പരപ്പനങ്ങാടി എസ് ഐ അരുൺ എ എസ് ഐ റീന സിപിഒ മുജീബ് റഹ്മാൻ സിപിഒ പ്രബീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.