📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കളിക്കുന്നതിനിടെ കോഴിക്കോട്ട് രണ്ടുവയസ്സുകാരി അലൂമിനിയം പാത്രത്തിൽ കുടുങ്ങി

📢 Published: IST 🔄 Updated: IST
കളിക്കുന്നതിനിടെ കോഴിക്കോട്ട് രണ്ടുവയസ്സുകാരി അലൂമിനിയം പാത്രത്തിൽ കുടുങ്ങി


കോഴിക്കോട് - കളിക്കുന്നതിനിടെ രണ്ടുവയസ്സുളള കുട്ടി അലൂമിനിയം പാത്രത്തിൽ കുടുങ്ങി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് സംഭവം. വീടിന്റെ അടുക്കള ഭാഗത്ത് കളിക്കുന്നതിനിടെ കുട്ടിയുടെ കാൽ ഉൾപ്പെടെയുള്ള അരഭാഗം അലൂമിനിയം പാത്രത്തിൽ കുടുങ്ങുകയായിരുന്നു. കുട്ടി നിലവിളിച്ചപ്പോഴാണ് വീട്ടുകാർ സംഭവമറിഞ്ഞത്. കുട്ടിയെ പാത്രത്തിൽനിന്ന്  രക്ഷപ്പെടുത്തുന്നതിനുള്ള വീട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ കുറ്റ്യാടിയിലെ പ്രാദേശിക കൂട്ടായ്മയായ ജനകീയ ദുരന്ത നിവാരണ സേനയുടെ പ്രവർത്തകരെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
Join WhatsApp Group Send News / Ads