തിരൂരങ്ങാടി ഭക്ഷ്യവിഷബാധ നിരവധി വിദ്യാർത്ഥികൾ ചികിത്സ തേടി
February 28, 2024
വേങ്ങര : കണ്ണമംഗലം അച്ഛന അമ്പലം ജി യു പി സ്കൂളിൽLSS പരീക്ഷക്ക് വന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ യേറ്റ്നിരവധി വിദ്യാർത്ഥികൾ തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റലിലും കുന്നുംപുറം ദാറുശിഫ ഹോസ്‌പിറ്റലിലും ചികിത്സ തേടി.
18 കുട്ടികളെയും ഒരു അധ്യാപികയും തിരൂരങ്ങാടി താലൂക് ഹോസ്‌പിറ്റലിലും 9ഓളം കുട്ടികൾ കുന്നുംപുറം ദാറുശിഫ ഹോസ്പ്‌പിറ്റലിലും ചികിത്സയിൽ ഉണ്ടായിരുന്നത് . ആരുടെയും നില ഗുരുതരമല്ല. ഇന്ന് വൈകുന്നേരത്തോടെ ആണ് സംഭവം.
