വാർത്താ സമ്മേളനത്തിന് എത്താൻ വൈകി; പ്രതിപക്ഷ നേതാവിനെ വിമർശിച്ച് കെ സുധാകരൻ



വാർത്താ സമ്മേളനത്തിന് എത്താൻ വൈകി; പ്രതിപക്ഷ നേതാവിനെ വിമർശിച്ച് കെ സുധാകരൻ


ആലപ്പുഴ-പ്രതിപക്ഷനേതാവ് വി ഡി സതീശൻ വാർത്താസമ്മേളനത്തിന് വൈകിയെത്തിയതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. ആലപ്പുഴയിൽ സമരാഗ്നി പ്രക്ഷോഭയാത്രയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. വാർത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു കെ സുധാകരന്റെ പരാമർശം. മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ സുധാകരൻ. പ്രസിഡന്റ് കൂടുതൽ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കൾ തടഞ്ഞു. 
Previous Post Next Post
WhatsApp