കാർഷികമേളക്ക് തുടക്കമായി



കാർഷികമേളക്ക് തുടക്കമായി

വേങ്ങര | ബ്ലോക്ക് പഞ്ചായത്ത് 2023'24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പാക്കുന്ന കാർഷിക മേള "കതിർ എന്നപേരിൽ വേങ്ങര ലിയാനാ ടെക്സ്റ്റെയിൽസിന് എതിവശത്തുള്ള ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. 6'7' എന്നീ ദിവസങ്ങളിലായി നടക്കുന്നമേള വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ADA അബ്ദുൽ സലിം പരിപാടിക്ക് സ്വാഗതം പറഞ്ഞു. മലപ്പുറം പ്രിൻസിപ്പൾ അഗ്രികൾച്ചറൽ ഓഫീസർ രജനീമുരളീധരൻ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി വിവിധ കാർഷിക ഉൽപന്നങ്ങൾ കൃഷി കൂട്ടം' കുടുമ്പശ്രീ ഉൽ പന്നങ്ങൾ" യന്ത്ര സാമഗ്രികൾ' സൗജന്യ മണ്ണ് പരിശോധനാ ക്യാമ്പ്' വിദഗ്‌ദ്ധരുടെ നേതൃത്വത്തിൽ ചർച്ചകൾ സെമിനാറുകൾ' പി എം കിസാൻ ക്യാമ്പയിൻ' കാർഷിക ക്വിസ്മത്സരങ്ങൾ' കലാ സാംസ്കാരിക സന്ധ്യ എന്നിവ സംഘടിപ്പിച്ചു.

 വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ" കണ്ണമംഗലം പഞ്ചായത്ത് പ്രസിഡണ്ട് UM ഹംസ "AR നഗർ പഞ്ചായത്ത് പ്രസിഡണ്ട് കാവുങ്ങൽ ലിയാക്കത്ത്അലി" എടരിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് 'ജലീൽ മണന്മൽ " ബ്ലോക്ക് സ്തിരം സമിതി അദ്ധ്യക്ഷൻമാരായ PP സഫീർ ബാബു' സഫിയ മലേക്കാരൻ' ബ്ലോക്ക് മെമ്പർമാരായ രാധാ രമേശ്" ജസീന" സെക്കീന"മുൻ ബ്ലോക്ക് പ്രസിഡണ്ട് PK അസ് ലു " ജില്ലാ പഞ്ചായ മെമ്പർ TPM ബഷീർ " സമീറ പുളിക്കൽ" രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ PA ചെറീത് .KT അലവിക്കുട്ടി എന്നിവർ പരിപാടിക്ക് ആശംസ പറഞ്ഞു. BDO സുജാത പരിപാടിക്ക് നന്ദി പറഞ്ഞു
Previous Post Next Post
WhatsApp