📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ലോകകപ്പ് ഫുട്‌ബോൾ 2026 ഫൈനൽ അമേരിക്കയിലെ മെറ്റ്‌ലൈഫിൽ, ഉദ്ഘാടനം മെക്‌സിക്കോയിൽ

📢 Published: IST 🔄 Updated: IST



ലോകകപ്പ് ഫുട്‌ബോൾ 2026 ഫൈനൽ അമേരിക്കയിലെ മെറ്റ്‌ലൈഫിൽ, ഉദ്ഘാടനം മെക്‌സിക്കോയിൽ


മിയാമി(അമേരിക്ക)- 2026-ൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ വേദികൾ പ്രഖ്യാപിച്ച് ഫിഫ. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ഫൈനൽ നടക്കും. 2026 ജൂലൈ 19-നാണ് ഫൈനൽ. 48 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പ് ടൂർണമെന്റ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. മെക്‌സിക്കോയിലെ ആസ്‌ടെക സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക. ഉദ്ഘാടന ചടങ്ങുകളും ഈ സ്‌റ്റേഡിയത്തിൽ നടക്കും. ജൂൺ 11-നാണ് ഉദ്ഘാടന മത്സരം. 
Join WhatsApp Group Send News / Ads