📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

കോട്ടക്കലിൽ എക്സ്സൈസിന്റെ വൻ ലഹരി വേട്ട

📢 Published: IST 🔄 Updated: IST


കോട്ടക്കലിൽ എക്സ്സൈസിന്റെ വൻ ലഹരി വേട്ട

      
തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് ഉത്തരമേഖല സ്കോഡും സംയുക്തമായി കോട്ടക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വില്പനക്കായി എത്തിച്ച 14 ഗ്രാം MDMA യുമായി തിരൂരങ്ങാടി താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ എടക്കാപറമ്പ് ദേശത്ത് കുതിരാളി വീട്ടിൽ പട്ടർ കടവൻ ഉബൈദ് (33)എന്നയാളെ തിരുരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തു. 

കോട്ടക്കൽ ഭാഗങ്ങളിൽ സ്ഥിരമായി മാരക ലഹരിയായ എംഡി എം എ എത്തിച്ചു നൽകുന്നതിൽ പ്രധാനിയാണ് പിടിയിലായ ഉബൈദ്. ഉത്തര മേഖല കമ്മീഷണർ സ്കോട് ഇൻസ്പെക്ടർ ടി ഷിജു മോൻ ലഭിച്ച രഹസ്യ വിവരത്തിന്മേൽ കഴിഞ്ഞ ഒരു മാസത്തോളം കാലമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനടുവിലാണ് വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന MDMA സഹിതം ടിയാനെ അറസ്റ്റ് ചെയ്യാൻ ആയത്.

 ഇയാളുടെ കൂട്ടാളികൾക്കായി പരിശോധന തുടരുകയാണ്
ണെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാളുടെ കൂട്ടാളികളെ വരും ദിവസങ്ങളിൽ പിടികൂടാൻ ആകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമേ എക്സ്സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുർജിത്ത് കെ എസ്,പ്രഗേഷ് പി, പ്രവെൻ്റിവ് ഓഫീസർ   
കെ പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ധീൻ,യൂസഫ് എക്സൈസ് ഷാഡോ അംഗങ്ങളായ അഖിൽ ദാസ്, സച്ചിൻ,വനിതാ ഓഫീസറായ സിന്ധു പട്ടേരി വീട്ടിൽ, ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.

മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.
Join WhatsApp Group Send News / Ads