പരപ്പനങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട
പരപ്പനങ്ങാടി | തിരുരങ്ങാടി എക്സ്സൈസ് സർക്കിൾ പാർട്ടിയും RPF ഉം സംയുക്തമായി നടത്തിയ പരിശോധനയിൽ 3.180കിലോ ഗ്രാം കഞ്ചാവുമായി കണ്ണൂർ ഇരിട്ടി സ്വദേശി സാം തിമോത്തിയോസ് എന്ന 20കാരനെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്തു.പരപ്പനങ്ങാടി, ചെമ്മാട്, ചെട്ടിപ്പടി ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനപ്പിള്ള പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു. RPF സബ് ഇൻസ്‌പെക്ടർ ബാലസുബ്രഹ്‌മണ്യം പി ടി, RPF അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രമോദ് ബി എസ്,അസിസ്റ്റന്റ് എക്സ് സൈസ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് കെ, പ്രഗേഷ് പി, പ്രജോഷ് ടി, പ്രിവന്റീവ് ഓഫീസർമാരായ ദിലീപ്, രജീഷ് എന്നിവരടങ്ങിയ ടീം ആണ് കേസ് എടുത്തത്.