ഊട്ടിയിൽ കെട്ടിടം തകർന്ന് ആറ് മരണം; ഏഴുപേർ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ, തിരച്ചിൽ തുടരുന്നു
ഊട്ടി - ഊട്ടിയിൽ നിർമാണം നടക്കവേ ശുചിമുറിക്കെട്ടിടം ഇടിഞ്ഞുവീണ് ആറുപേർ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപ്പെട്ട് ആറു തൊഴിലാളികളാണ് മരിച്ചത്. അഞ്ചു പേർക്ക് പരുക്കേറ്റു. ഇവരെ ഊട്ടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഊട്ടി ലവ്‌ഡേൽ ഗാന്ധി നഗറിനടുത്ത് ഉച്ചയ്ക്ക് 12-ഓടെയാണ് അപകടമുണ്ടായത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഏഴുപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മുത്തുലക്ഷ്മി, സംഗീത, ഭാഗ്യം, ഉമ, സഖില, രാധ എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.