വെന്നിയൂർ സ്വദേശിയായ പ്രവാസി യുവാവ് ജിദ്ദയിൽ നിര്യാതനായി
ഓൺലൈൻ ഡെസ്ക് | 27-07-2026
തിരൂരങ്ങാടി: ജിദ്ദ അനാകിഷ് ശാരാ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന്റെ അടുത്ത് താമസിക്കുന്ന തിരൂരങ്ങാടി വെന്നിയൂർ സ്നേഹ നഗർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) നിര്യാതനായി. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. പത്ത് വർഷമായി പ്രവാസിയായ ഇദ്ദേഹം വെന്നിയൂർ പ്രവാസിയ സംഘം എക്സിക്യൂട്ടീവ് അംഗമായിരുന്നു. അനന്തര നടപടികൾക്കും മറ്റു സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
പിതാവ്: അബ്‌ദുസമദ്. മാതാവ്: റാബിയ. ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്. സഹോദരങ്ങൾ: റഷീദ്, റാഷിദ.
English Summary:
Aangadan Muhammad Riyas (33), a native of Venniyour, Malappuram, passed away in Jeddah while undergoing treatment for a respiratory illness. He was an executive member of Venniyour Pravasi Sangham and had been working in Saudi Arabia for 10 years. His burial will take place in Jeddah.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in