പ്രവാസി ലീഗ് പെരുമണ്ണ ക്ലാരി പഞ്ചായത്ത് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി; ജനപ്രതിനിധികളെയും മുതിർന്ന നേതാക്കളെയും ആദരിച്ചു
ഓൺലൈൻ ഡെസ്ക് | 05-07-2026
പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രവാസി ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ നിർവഹിച്ചു. ആദ്യ മെമ്പർഷിപ്പ് ടി.പി. മൊയ്തീൻകുട്ടി ഹാജിക്ക് നൽകിക്കൊണ്ടാണ് ഉദ്ഘാടനകർമ്മം നടന്നത്.
പി.ടി. സത്താർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏലായി റഷീദ് സ്വാഗതം ആശംസിച്ചു. മെമ്പർഷിപ്പ് ക്യാമ്പയിനെക്കുറിച്ചുള്ള വിശദീകരണം പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ. ജലീൽ സാഹിബ് നിർവഹിച്ചു. റിട്ടേണിംഗ് ഓഫീസർ പുഴിക്കൽ ഇസ്മായിൽ സാഹിബ്, മണ്ഡലം പ്രസിഡന്റ് ജാഫർ, മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.കെ. റസാഖ്, സി.സി. ചെറിയാപ്പു ഹാജി, എൻ. ബാവ സാഹിബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ചടങ്ങിൽ വെച്ച് പത്താം വാർഡിൽ നിന്നും പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട സത്താർ കുറുക അത്താണിയെ ആദരിച്ചു. കൂടാതെ പ്രവാസി ലീഗിന്റെ മുതിർന്ന നേതാക്കളായ ബാവ സാഹിബ്, സി.സി. ചെറിയാപ്പു, ടി.പി. മൊയ്തീൻകുട്ടി ഹാജി, പീചാക്ക മൂച്ചിക്കൽ അബ്ദുറഹ്മാൻ ഹാജി, പാലച്ചിറ മാട് എന്നിവരെ ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. സൈതലവി ഹാജി തൊടാത്തിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
English Summary
The Pravasi League Perumanna Clari Panchayat membership campaign has been officially inaugurated by State President Haneefa Moonniyur. The first membership was given to T.P. Moideen Kutty Haji. The event also witnessed the honoring of newly elected Panchayat member Sathar Kuruka Athani and other senior leaders.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: Join Here
🔵 WhatsApp Channel: Join Here
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in