കൊയിലാണ്ടിയിൽ ഹരിത കർമ്മ സേനയോട് ക്രൂരത: പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ ജീവനുള്ള പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു
ഓൺലൈൻ ഡെസ്ക് | 24-07-2026
കൊയിലാണ്ടി: ഹരിത കർമ്മ സേനയോട് കൊടും ക്രൂരത. ജീവനുള്ള പെരുമ്പാമ്പിനെ ചാക്കിലാക്കി മാലിന്യത്തിനൊപ്പം നിക്ഷേപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിശോധിക്കുന്നതിനിടെ ചാക്ക് തുറന്ന ജീവനക്കാർക്ക് നേരെ പാമ്പ് ചാടുകയായിരുന്നു. കൊയിലാണ്ടി നഗരസഭയിലെ ഹരിതകർമ സേനയ്ക്കാണ് നടുക്കുന്ന ഈ ദുരനുഭവം ഉണ്ടായത്.
മുത്താമ്പിയിൽ മാലിന്യം ശേഖരിക്കാനായി നഗരസഭ സ്ഥാപിച്ച മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിലാണ് വലിയ ചാക്കിനുള്ളിൽ കെട്ടിവെച്ച നിലയിൽ പാമ്പിനെ കണ്ടെത്തിയത്. പേടിച്ചരണ്ട ജീവനക്കാർ പെട്ടെന്ന് മാറി നിന്നതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ഹരിത കർമ്മ സേനാംഗം ഹരിത പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ പാമ്പുകളെ കാണാറുണ്ടെങ്കിലും, ഇത്തരത്തിൽ ബോധപൂർവം ചാക്കിൽ കെട്ടി ഉപേക്ഷിച്ച അനുഭവം ആദ്യമാണെന്നും അവർ വ്യക്തമാക്കി. ജീവന് ഭീഷണിയാകുന്ന ഇത്തരം ക്രൂരതകൾ ആരും ചെയ്യരുതെന്നും ജീവനക്കാർ അഭ്യർത്ഥിച്ചു.
സംഭവത്തിൽ കൊയിലാണ്ടി നഗരസഭാ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.
English Summary:
In a shocking incident of cruelty towards the Haritha Karma Sena in Koyilandy, an unidentified person left a live python tied inside a sack among plastic waste at the Muthambi Material Collection Facility (MCF). The workers narrowly escaped a snakebite when they opened the sack. The municipality has launched an investigation and is currently checking local CCTV footage.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in