പരപ്പനങ്ങാടി പള്ളിപ്പുറം - ചെറമംഗലം റോഡ് ഗതാഗത യോഗ്യമാക്കുന്നു; ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
ഓൺലൈൻ ഡെസ്ക് | 05-07-2026
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 29-ലെ പള്ളിപ്പുറം - എ യു പി സ്‌കൂൾ ചെറമംഗലം റോഡിൽ അപകടാവസ്ഥയിലായ സ്ഥലം മുനിസിപ്പാലിറ്റി അസിസ്റ്റൻ്റ് എൻജിനീയർ മനോജ്, ഓവർസിയർ ആരിഫ എന്നിവർ സന്ദർശിച്ചു.
അപകടാവസ്ഥയിലായ റോഡ് പുതുക്കിപ്പണിയുന്നതിനും ഡ്രെയിനേജ് കവർസ്ലാബിട്ട് ഗതാഗത യോഗ്യമാക്കുന്നതിനുമായി അസിസ്റ്റന്റ് എൻജിനീയർ സ്ഥലം അളന്നു തിട്ടപ്പെടുത്തി. അടുത്ത ദിവസം തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി കൗൺസിൽ അനുമതിക്കായി സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിവിഷൻ കൗൺസിലർ കേലച്ചം കണ്ടി ഉണ്ണികൃഷ്ണൻ, എം സിദ്ധാർത്ഥൻ, അജിത് കുമാർ പാലക്കാട്ട്, ഫൈസൽ, രാജീവൻ കേലച്ചം കണ്ടി എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
English Summary:
Parappanangadi Municipality Assistant Engineer and Overseer visited the dilapidated Pallippuram-Cheramangalam road in Division 29. Steps are underway to renovate the road and make it motorable by installing drainage cover slabs. An estimate will be prepared and submitted for council approval soon.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in