കാൽനട യാത്രക്കാരെ ഇടിച്ചു നിർത്താതെ പോയ ബസ് ഡ്രൈവറുടെ പക്കൽ നിന്ന് MDMA പിടികൂടി
ഓൺലൈൻ ഡെസ്ക് | 19-07-2026
തിരൂരങ്ങാടി: സ്വകാര്യ ബസ് ഡ്രൈവറിൽ നിന്ന് എംഡിഎംഎ (MDMA) പിടികൂടി. കാൽനടക്കാരായ രണ്ട് സ്ത്രീകളെ ഇടിച്ചശേഷം നിർത്താതെ പോയ ബസ് ഡ്രൈവറിൽ നിന്നാണ് ലഹരി പിടികൂടിയത്. സംഭവത്തിൽ ചെലേമ്പ്ര പുള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് അനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്ന് 0.12 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
കോഴിക്കോട്–വേങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന ബിഎസ്ആർ സ്വകാര്യ ബസിന്റെ ഡ്രൈവറാണ് മുഹമ്മദ് അനസ്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബസ് രണ്ട് സ്ത്രീകളെ ഇടിച്ചശേഷം നിർത്താതെ പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ഡ്രൈവറെ പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ലഹരിമരുന്ന് കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. ഡ്രൈവർക്ക് ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും ഇതിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
English Summary:
Mohammad Anas, a private bus driver operating on the Kozhikode-Vengara route, was arrested by the police with 0.12 grams of MDMA. The arrest followed an investigation after his bus hit two female pedestrians and fled the scene in Tirurangadi. Police have registered a case and are investigating the source of the drugs.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: Join Here
🔵 WhatsApp Channel: Follow Here
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in