കള്ളാടി മണ്ണിടിച്ചിൽ: ഇനി കണ്ടെത്താനുള്ളത് 5 പേരെ; തുരങ്കപാത നിർമാണം പരിശോധനകൾക്ക് ശേഷം മാത്രം - മുഖ്യമന്ത്രി
ഓൺലൈൻ ഡെസ്ക് | 08-07-2026
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇനി അഞ്ചുപേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ദുരന്ത ബാധിത മേഖല സന്ദര്‍ശിച്ചതിന് പിന്നാലെ നടന്ന അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെക്കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ മൂന്ന് പേരാണ് മരിച്ചത്. രണ്ടുപേര്‍ ഗുരുതരാവസ്ഥയിലാണ്. കാണാതായവരെ കണ്ടെത്താനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
പുഴയിൽ നാളെ രാവിലെ പരിശോധന നടത്തും. ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കും. ദുരന്തം വയനാട് ജില്ലയിലാകെ നടന്ന പ്രശ്‌നമാണെന്ന പ്രചാരണം പാടില്ലെന്നും ചെറിയ സ്ഥലത്ത് നടന്ന സംഭവമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തുരങ്കപാതയുടെ പണി പുന:രാരംഭിക്കുന്നതിന് മുൻപ് നിർദ്ദേശം പാലിച്ചോ എന്ന് സൂക്ഷ്മമായി പരിശോധിക്കും. അതിന് ശേഷം മാത്രമേ പ്രവൃത്തി പുന:രാരംഭിക്കൂ. മഴ ഏറ്റവും വലിയ പ്രശ്നമാണ്. ടൗൺ ഷിപ്പിൻ്റെ സമീപത്ത് കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഉറപ്പായുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Chief Minister V D Satheesan visited the Kalladi landslide-affected area and stated that the primary focus is on finding the 5 missing people. He confirmed 3 deaths in the incident. Operations, including river searches, will continue tomorrow. The CM also clarified that tunneling work will resume only after strict inspections and ensuring all safety guidelines are met. A police investigation will also be conducted into the incident.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in