| കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു |
മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടൽ ഫലം കണ്ടു; കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ചു
ഓൺലൈൻ ഡെസ്ക് | 18-07-2026
പരപ്പനങ്ങാടി: കീരനല്ലൂർ ന്യൂ കട്ട് പാലത്തിനടിയിൽ ദീർഘകാലമായി അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങളും മരക്കൊമ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ ട്രോമാകെയറുമായി സംയുക്തമായി ആരംഭിച്ചു.
പാലത്തിന്റെ പില്ലറുകൾക്കിടയിലും അടിഭാഗത്തുമായി കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങൾ പൊതുജനങ്ങൾക്കും പ്രദേശം സന്ദർശിക്കുന്നവർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നതോടൊപ്പം സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യതയും ഉയർത്തിയിരുന്നു. വിഷയത്തിൽ മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുൽറഹീം പൂക്കത്ത്, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല എന്നിവരുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി നഗരസഭാ സെക്രട്ടറിക്കും ജലസേചന വകുപ്പിനും പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതിനെ തുടർന്ന് ട്രോമാകെയറുമായി ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
പൊതുജനാരോഗ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മുൻഗണന നൽകിയ ട്രോമാ കെയർ പരപ്പനങ്ങാടി യൂണിറ്റ് സമയോചിതമായി നടപടി സ്വീകരിച്ചതിനെ മനുഷ്യാവകാശ പ്രവർത്തകർ സ്വാഗതം ചെയ്തു. അതേസമയം, ഇത്തരത്തിൽ മാലിന്യങ്ങൾ വീണ്ടും അടിഞ്ഞുകൂടാതിരിക്കാൻ സ്ഥിരം നിരീക്ഷണവും ശുചീകരണ സംവിധാനവും ഏർപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
ജനങ്ങളുടെ പരാതിക്ക് പരിഹാരം കാണാൻ തയ്യാറായ ട്രോമാ കെയർ വളണ്ടിയർമാരായ സ്റ്റാർ മുനീർ, ഹാഷിം, ബാവ, MRK തുടങ്ങിയവർക്ക് മനുഷ്യാവകാശ പ്രവർത്തകർ നന്ദി രേഖപ്പെടുത്തി.
English Summary: Waste removal operations have begun under the Keeranallur New Cut bridge in Parappanangadi, following complaints from human rights activists. The cleanup initiative is being carried out jointly by the local authorities and the Trauma Care Parappanangadi unit to prevent health and environmental hazards.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in