ഔദ്യോഗിക ഭാഷ സംബന്ധിച്ച ജില്ലാ ഏകോപന സമിതി യോഗം ചേര്‍ന്നു
ഓൺലൈൻ ഡെസ്ക് | 01-07-2026
ഭരണരംഗത്ത് മലയാളത്തിന്റെ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ഭാഷ സംബന്ധിച്ച ജില്ലാതല ഏകോപന സമിതിയോഗം എ.ഡി.എം. പി.ഒ.സാദിഖിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. ഭരണ നിര്‍വഹണത്തില്‍ വിവിധ വകുപ്പുകളുടെ ഔദ്യോഗിക ഭാഷ ഉപയോഗം യോഗം വിലയിരുത്തി. രജിസ്റ്റര്‍, രേഖകള്‍, ബോര്‍ഡുകള്‍ മുദ്രകള്‍ എന്നിവ മലയാളത്തിലാക്കുക, ലിപി പരിഷ്‌കരണ നിര്‍ദേശ പ്രകാരമുള്ള ഫോണ്ടുകള്‍ (മന്ദാരം, മിയ, മഞ്ജുള, രഹന) തുടങ്ങിയവ ഉപയോഗിക്കുക, ഓഫീസ് നടപടി ക്രമങ്ങള്‍ പൂര്‍ണമായും മലയാളത്തിലാക്കുക തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായും പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സെക്രട്ടറിയേറ്റിലെ ഔദ്യോഗിക ഭാഷ വകുപ്പ് സെക്ഷന്‍ ഓഫീസര്‍ എസ്. ശോഭാറാണി ഓണ്‍ലൈനായി പങ്കെടുത്തു. ഔദ്യോഗിക ഭാഷ ഏകോപന സമിതിയംഗം ബഷീര്‍, രണ്ടത്താണി, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുതിയ പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതല ഔദ്യോഗികഭാഷാ ഏകോപന സമിതി പുനഃസംഘടിപ്പിച്ചിട്ടുണ്ട്. വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സമിതിയില്‍ അംഗമാണ്. ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയില്‍ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) ആണ് കണ്‍വീനര്‍. ജില്ലാ പഞ്ചായത്ത് പ്രതിനിധികളായി പൊന്‍മുണ്ടം ഡിവിഷന്‍ മെമ്പര്‍ മുഹമ്മദ് ബഷീര്‍, മംഗലം ഡിവിഷന്‍ മെമ്പര്‍ ആരതി പ്രദീപ് എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികഭാഷാ വകുപ്പ് പ്രതിനിധി (നിരീക്ഷകന്‍), വിവിധ വകുപ്പുകളിലെ ജില്ലാതല ഔദ്യോഗികഭാഷാ സമിതി അധ്യക്ഷന്മാര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. തുടര്‍ന്നുള്ള ഔദ്യോഗികഭാഷാ ഏകോപന സമിതി യോഗങ്ങള്‍ മന്ത്രിയുടെയും മറ്റ് പ്രതിനിധികളുടെയും നിരീക്ഷണത്തിലായിരിക്കും ചേരുക.
English Summary
The District Coordination Committee for Official Language convened under the chairmanship of ADM P.O. Sadiq to enhance the use of Malayalam in administration. The meeting emphasized the strict implementation of government directives to use Malayalam in all official registers, documents, and procedures. Following the recent elections, the committee has been reconstituted, including Minister P.K. Kunhalikutty and other key representatives.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in