മലപ്പുറത്ത് പ്രമുഖ ട്രാവൽ വ്ലോഗറെ കാണാനില്ല; 'യാത്ര ടുഡേ' യൂട്യൂബ് ചാനൽ ഉടമ ദിൽഷാദിനായി അന്വേഷണം ഊർജ്ജിതം
ഓൺലൈൻ ഡെസ്ക് | 27-07-2026
മലപ്പുറം: ജില്ലയിലെ പ്രമുഖ യൂട്യൂബറും ട്രാവൽ വ്ലോഗറുമായ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ഇദ്ദേഹത്തെ കുറിച്ച് കഴിഞ്ഞ നാലുദിവസമായി യാതൊരു വിവരവുമില്ലെന്ന് കാണിച്ച് കുടുംബം പോലീസിനെ സമീപിച്ചു. 'യാത്ര ടുഡേ' (Yathra Today) എന്ന പേരിൽ നിരവധി ഫോളോവേഴ്സുള്ള യൂട്യൂബ് ചാനൽ നടത്തുകയാണ് ദിൽഷാദ്.
തന്റെ യൂട്യൂബ് ചാനലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ഇദ്ദേഹം നിരന്തരം യാത്രകൾ നടത്താറുണ്ട്. ഈ മാസം ആറിനാണ് പുതിയ യാത്രയുടെ ഭാഗമായി ദിൽഷാദ് വീട്ടിൽ നിന്നും പുറപ്പെട്ടത്. എന്നാൽ കഴിഞ്ഞ നാല് ദിവസമായി കുടുംബവുമായി യാതൊരു ആശയവിനിമയവും നടന്നിട്ടില്ല. ഇതോടെയാണ് കുടുംബാംഗങ്ങൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary:
Popular travel vlogger Dilshad, who runs the YouTube channel 'Yathra Today', has been reported missing. Hailing from Chelembra, Malappuram, he left home on the 6th of this month for a trip and has been unreachable for the past four days. The family has filed a complaint with the Thenhipalam police, and an investigation is underway.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in