'ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല'; സിജെപിയും കേന്ദ്രവുമായി ഇന്ന് ചർച്ച

'ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല'; സിജെപിയും കേന്ദ്രവുമായി ഇന്ന് ചർച്ച

ഓൺലൈൻ ഡെസ്ക് | 24-07-2026

ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ സമവായം കണ്ടെത്താൻ കോക്റോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധി സംഘം കേന്ദ്രമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം. ചർച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചർച്ച നടക്കുന്നത്.

സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിനെ സ്വാഗതം ചെയ്ത കോക്റോച്ച് ജനതാ പാർട്ടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമാധാനപരമായ രീതിയിലാണ് പ്രതിഷേധം നടക്കുന്നത്.

ധർമേന്ദ്ര പ്രധാന്റെ രാജിയും പരീക്ഷാ സംവിധാനത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ടുമാണ് സമരം. പാർലമെന്റിലേക്ക് നടത്തിയ 'സംസദ് ചലോ' മാർച്ചിനിടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായത്.

വിദ്യാർഥികളുടെ ആശങ്കകൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന ഉറപ്പിനെത്തുടർന്ന് സാമൂഹ്യ പ്രവർത്തകനായ സോനം വാങ്ചുക് തന്റെ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ വെച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡ, കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാനീയം കുടിച്ച് സമരം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷിച്ചുവരികയായിരുന്നു.

English Summary:

The Cockroach Janata Party (CJP) delegation will meet Union Ministers today at the Constitution Club to discuss the ongoing student protests in Delhi. While welcoming activist Sonam Wangchuk's decision to end his 26-day hunger strike, the CJP has stated that the protests against exam irregularities will continue until Union Education Minister Dharmendra Pradhan resigns.


വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in

Previous Post Next Post
WhatsApp