| ബഷീർ ദിനാചരണത്തോടനുബന്ധിച്ച് അബ്ദുൽ റഹീം പൂക്കത്ത് ജാഫർ പനയത്തിലിന് പുസ്തകം കൈമാറുന്നു. |
തിരൂരങ്ങാടിയിൽ വിപുലമായ ബഷീർ ദിനാചരണവും പുസ്തക വായനാമത്സരവും സംഘടിപ്പിച്ചു
ഓൺലൈൻ ഡെസ്ക് | 09-07-2026
തിരൂരങ്ങാടി: വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കൾക്ക് തിരൂരങ്ങാടി ജി.എച്ച്.എസ്.എസ് സ്കൂളിൽ സാക്ഷരതാ മിഷൻ്റെയും മീഡിയ ലൈബ്രറിയുടെയും നേതൃത്വത്തിൽ ബഷീർ പുസ്തക വായനാമത്സരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം നന്നമ്പ്ര പഞ്ചായത്ത് മെമ്പർ ജാഫർ പനയത്തിൽ നിർവ്വഹിച്ചു.
ക്ലാസ് കോഡിനേറ്റർ എം. കാർത്തിയാനി ടീച്ചർ അധ്യക്ഷത വഹിച്ചു. ബഷീർ കഥാപാത്രങ്ങളുടെ അവതരണം, വീഡിയോ പ്രദർശനം, ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം തുടങ്ങിയവ പരിപാടിയെ കൂടുതൽ വേറിട്ടതാക്കി. ചടങ്ങിൽ മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് പുസ്തകം കൈമാറി.
ലീഡർ മൻസൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പഠിതാക്കളായ വത്സല, സുലൈഖ, സീനത്ത്, അർഷിദ, റംസീന, ബേബി, അയ്യൂബ്, ഷൈൻ ബാബു, അൻസാർ, ഹന്നത്ത് തുടങ്ങിയവർ പങ്കെടുത്തു. ലീഡർ തസ്ലീമ നസ്രീൻ നന്ദി രേഖപ്പെടുത്തി.
ഫോട്ടോ: ബഷീർ ദിനാചരണത്തോടനുബന്ധിച്ച് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് നന്നമ്പ്ര വാർഡ് മെമ്പർ ജാഫർ പനയത്തിലിന് പുസ്തകം കൈമാറുന്നു.
English Summary:
As part of Vaikom Muhammad Basheer Day, a book reading competition and celebration were organized for higher secondary equivalency learners at Tirurangadi GHSS, led by the Literacy Mission and Media Library. The event was inaugurated by Nannambra Panchayat Member Jafar Panayathil. The program included a quiz, video screening, and character presentations. Human rights activist Abdul Raheem Pookkott handed over books during the event.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in