പരപ്പനങ്ങാടി–താനൂർ റോഡിലെ ഗർത്തം: നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് മാപ്സ് (MAPS) പരാതി നൽകി
ഓൺലൈൻ ഡെസ്ക് | 24-07-2026
പരപ്പനങ്ങാടി: പരപ്പനങ്ങാടി–താനൂർ റോഡിൽ പൂരപ്പുഴക്കും ചിറമംഗലത്തിനുമിടയിൽ രൂപപ്പെട്ട അപകടകരമായ ഗർത്തം അടിയന്തരമായി നികത്തി സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (MAPS) പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി. മാപ്സ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, നിയാസ് അഞ്ചപ്പുര, നസറുദ്ദീൻ തങ്ങൾ കൊട്ടന്തല, പി പി സുബൈർ, ബിന്ദു അച്ഛബാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി ബിന്ദുവിന് പരാതി കൈമാറിയത്.
റോഡിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട ആഴമേറിയ കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനയാത്രക്കാർക്ക് ഗർത്തത്തിന്റെ ആഴം പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വെളിച്ചക്കുറവ് മൂലം അപകടസാധ്യത വർധിച്ചിരിക്കുകയാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് ഇതിലൂടെ ഏറ്റവും കൂടുതൽ അപകടഭീഷണി നേരിടുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രധാന ഗർത്തത്തിന് പുറമെ റോഡിന്റെ വിവിധ ഭാഗങ്ങളിലും ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ മഴവെള്ള നിർഗമന സംവിധാനം ഇല്ലാത്തതാണ് റോഡ് തുടർച്ചയായി തകരാൻ പ്രധാന കാരണമെന്ന് പരാതിയിൽ പറയുന്നു. ഓരോ മഴക്കാലത്തും വെള്ളക്കെട്ട് രൂപപ്പെട്ട് ടാറിങ് ഇളകിപ്പോകുകയും അറ്റകുറ്റപ്പണികൾ നടത്തിയാലും ദിവസങ്ങൾക്കകം വീണ്ടും റോഡ് തകരുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.
അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഗർത്തം അടിയന്തരമായി നികത്തുക, സ്ഥിരമായ അഴുക്കുചാൽ സംവിധാനം ഒരുക്കി റോഡ് ശാസ്ത്രീയമായി പുനർനിർമിക്കുക, അതുവരെ അപകടസ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കുക എന്നീ ആവശ്യങ്ങളാണ് മാപ്സ് ഉന്നയിച്ചിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ പ്രശ്നത്തിൽ വലിയ അപകടങ്ങൾ നടക്കുന്നതിന് മുൻപ് തന്നെ അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
English Summary
The Motor Accident Prevention Society (MAPS) submitted a complaint to the Public Works Department (PWD) demanding immediate action to fill a dangerous pothole formed on the Parappanangadi-Tanur road between Poorappuzha and Chiramangalam. The petition highlights the severe risk to motorists, especially two-wheelers at night, due to waterlogging and demands the construction of a permanent drainage system to prevent frequent road damage.
വാർത്തകൾ വേഗത്തിലറിയാൻ കരുമ്പിൽ ലൈവ് വാട്സ്അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ 👇
🟢 WhatsApp Group: https://chat.whatsapp.com/GqagwAoc6eX0GJK34LlEpW
🔵 WhatsApp Channel: https://whatsapp.com/channel/0029Va4SXev9mrGZnRO1a20c
📢 News & Ads Contact: 📞 +91 90204 25455, 📞 +91 94963 30838
🌐 www.karumbillive.in