ആംബുലൻസ് അപകടം കരുവാരകുണ്ട് സ്വദേശിയായ ഡ്രൈവർ മരണപ്പെട്ടു.



ആംബുലൻസ് അപകടം കരുവാരകുണ്ട് സ്വദേശിയായ ഡ്രൈവർ മരണപ്പെട്ടു.



കരുവാരക്കുണ്ട് :കരുവാരകുണ്ടിൽ നിന്നും മഞ്ചേരിയിലേക്ക് പോകുന്ന ആംബുലൻസും കാറുമായി കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ആംബുലൻസ് ഡ്രൈവർ മരണപ്പെട്ടു.

ചുങ്കത്ത് ഭവനം പറമ്പിൽ താമസിക്കുന്ന പൊട്ടച്ചിറ റഫീക്ക് എന്ന കുഞ്ഞാണിയാണ് മരണപ്പെട്ടത്.

 ചുങ്കത്ത് ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു, കഴിഞ്ഞ ഒന്നാം തീയതിയാണ് ആംബുലൻസിന്റെ ഡ്രൈവറായി ജോലി ലഭിച്ചത് .

 നാട്ടുകാർ ചേർന്നാണ് ആംബുലൻസിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത് ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Previous Post Next Post
WhatsApp