താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്




താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

April 05, 2024 5.33 PM


താമരശ്ശേരി ചുരത്തിൽ മൂന്നാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് പഴ കുലയുമായി വരുകയായിരുന്ന പിക്കപ്പ് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 1:30ഓടെ ആണ് അപകടം. പരിക്കേറ്റ രണ്ട് പേരെയും ഈങ്ങാപ്പുഴ ഹോസ്പ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അൽപ്പ നേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടെങ്കിലും നിലവിൽ ഒരു സൈഡിലൂടെ വാഹനങ്ങൾ കടത്തി വിടുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റത് മൈസൂർ സ്വദേശികൾ ആണെന്നാണ് വിവരം
Previous Post Next Post
WhatsApp