വർഗ്ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരെ കേസ്സെടുക്കുക എസ്.ഡി.പി.ഐ






വർഗ്ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരെ കേസ്സെടുക്കുക എസ്.ഡി.പി.ഐ

തിരൂർ : വർഗ്ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരെ കേസ്സെടുക്കണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറി അഡ്വ: കെ.സി നസീർ ആവശ്യപ്പെട്ടു.






വിദ്വോശ പ്രചരണത്തിനെതിരെ പ്രധാനമന്ത്രിക്കെതിരെ കേസ്സെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിന് മുൻപെ ബി.ജെ.പിക്ക് 400 സീറ്റ് ലഭിക്കുമെന്ന് വീമ്പിളക്കിയവർ തെരഞ്ഞെടുപ്പിൻ്റെ രണ്ട് ഘട്ടമായപ്പോഴെക്കും ഹാലിളകിയിരിക്കുകയാണ്.

ഡ്രാക്കുള കൂട്ടങ്ങളായ മോധിയും, ആദ്യത്യനാഥും , മുസ്ലീംങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെ വർഗ്ഗീയ വിഷം ചീറ്റുന്ന തരത്തിൽ ആക്ഷേപിക്കുന്നത് കണ്ടില്ലന്ന് നടിക്കുന്നത് ആപത്താണ്.

ഇതിനെതിരെ രാജ്യവ്യാപകമായി എസ്.ഡി.പി ഐസമരത്തിലാണെന്നും അദ്ധേഹം പറഞ്ഞു.

ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി, ജില്ല കമ്മിറ്റി അംഗങ്ങളായ എ.കെ അബ്ദുൽ മജീദ്, ജുബൈർ, നജീബ് തിരൂർ നേതൃത്വം നൽകി.


Previous Post Next Post
WhatsApp