' മതം മധുരമാണ് ' കാംപയിനുമായി എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: ഇസ്ലാമിക വിശ്വാസത്തിന്റെ കാലികതയും സമഗ്രതയും വിശ്വാസിയില്‍ ഉണ്ടായിരിക്കേണ്ട സാമൂഹിക പ്രതിബദ്ധത ഉള്‍പ്പെടെയുള്ള ആകര്‍ഷണീയ ഗുണങ്ങളും പ്രചരിപ്പിക്കുന്നതിനായി എസ്.കെ.എസ്.എസ്.എഫ് 'മതം മധുരമാണ്' എന്ന ശീര്‍ഷകത്തില്‍ മെയ് മാസത്തില്‍ കാംപയിന്‍ ആചരിക്കും.
മതവിശ്വാസം വിശ്വാസിക്ക് പകര്‍ന്നു നല്‍കുന്ന സുരക്ഷിതത്വവും ആത്മവിശ്വാസവും വളരെ വലുതാണ്. മതവിശ്വാസത്തിനും അനുഷ്ഠാനങ്ങള്‍ക്കും നേരെ പഴഞ്ചനെന്നും അന്ധവിശ്വാസം എന്നുമുള്ള ആരോപണങ്ങള്‍ നിക്ഷിപ്ത താല്പര്യത്തോടെ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ധാര്‍മിക മൂല്യങ്ങളുടെ സംസ്ഥാപനത്തിനും അതിലൂടെ ആരോഗ്യകരമായ സാമൂഹിക നിര്‍മ്മിതിക്കും വിശുദ്ധ ഇസ്ലാം വളരെ വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. എന്നാല്‍ യുക്തിരഹിതമെന്ന ദുരാരോപണത്തിലൂടെ ഇസ്ലാമിക അധ്യാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ഗൂഢാലോചനയാണ് ലിബറല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആഘോഷങ്ങളില്‍ ആകൃഷ്ടരാകുന്ന പുതുതലമുറയിലേക്ക് സ്വതന്ത്ര ചിന്തയും മതനിരാസവും കുത്തിവെക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനായി കാംപയിന്‍ കാലയളവില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കും.
മെയ് 2 ഉച്ചക്ക് 2.30 ന് സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന തെളിച്ചം ക്യാമ്പില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ശില്‍പശാല നടക്കും