കോട്ടക്കൽ പുത്തൂരിൽ ലോറി നിയന്ത്രണം വിട്ട് അപകടം, ഡ്രൈവർ മരണപ്പെട്ടു.




കോട്ടക്കൽ പുത്തൂരിൽ ലോറി നിയന്ത്രണം വിട്ട് അപകടം, ഡ്രൈവർ മരണപ്പെട്ടു.

 

കോട്ടക്കൽ: കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ സ്ഥിരം അപകടമേഖലയായ പുത്തൂർ ഇറക്കത്തിൽ ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിൽ ഇടിച്ചു അപകടം. പുത്തൂർ ജുമാ മസ്ജിദിനു സമീപമുള്ള കെട്ടിടത്തിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. വാഹനത്തിനകത്തെ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പോലീസും ഫയർഫോഴ്സും, മറ്റു സന്നദ്ധ സേനാംഗങ്ങളും കൂടി പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Previous Post Next Post
WhatsApp