എസ്.ഡി.പി .ഐ . പിന്തുണ പ്രസക്തിയേറിയത്
പള്ളിക്കൽ ബസാർ : ലോക സഭ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐപിന്തുണ വർത്തമാനകാലത്ത് പ്രസക്തിയേറിയതാണന്ന് മലപ്പുറം ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു.
എസ്.ഡി.പി.ഐ.പള്ളിക്കൽ പഞ്ചായത്ത് പ്രവർത്തക കൺവൻഷനും ഇഫ്താർ സംഗമവും ഉത്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പാർട്ടി മത്സര രംഗത്തില്ലാത്തത് കാരണം യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് പല കോണുകളിൽ നിന്നും ഉയരുന്ന കോലാഹലങ്ങൾ അവഗണിച്ച് തന്നെയാണ് പാർട്ടി സ്വീകരിച്ച നയവുമായി പ്രവർത്തകർ രംഗത്തുള്ളത്.
ജാതിസെൻസസ് നടപ്പിലാക്കുമെന്നും, പൗരത്വബില്ല് പിൻവലിക്കുമെന്നും യു.ഡി.എഫ് പ്രകടന പത്രികയിൽ പറയുന്നു അടുത്ത കാലത്തായി കേരളത്തിൽ സംഘ്പരിവാറിന് കളമൊരുക്കുന്ന ആഭ്യന്തര വകുപ്പിൻ്റെ പിടിപ്പ് കേടും ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയേണ്ടതാണെന്നും, മതനിരപേക്ഷ ശക്തിയായ യു.ഡി.എഫിൻ്റെ വിജയത്തിനായി ഒറ്റ കെട്ടായി പാർട്ടി ആഹ്വാനം ഏറ്റെടുത്ത് പ്രവർത്തകർ കർമ്മ നിരധരാവുമെന്നും അദ്ധേഹം പറഞ്ഞു. വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻ്റെ കബീർ, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫു , സിക്രട്ടറി ഷാഫി കടക്കുളത്ത് റഷീദ് സ്രാമ്പ്യ ബസാർ, വിം പ്രസിഡൻ്റ് സജ്ന അബ്ദുറഹിമാൻ മാസ്റ്റർ, അഷ്റഫ് ചിനക്കൽ സംസാരിച്ചു.