"ഇന്ത്യ എൻ്റെ രാജ്യമാണ് " കെപിസിസി നാടകയാത്രയ്ക്ക് പരപ്പനങ്ങാടിയിൽ സ്വീകരണം നൽകി
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
കെ പി സി സി പ്രചാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ,കെപി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്ന യിക്കുന്ന ഇന്ത്യ എൻ്റെ രാജ്യമാണ് നാടകയാത്രയ്ക്ക് പരപ്പനങ്ങാടിയിൽ അത്യുജ്ജ്വലമായ സ്വീകരണം നൽകി.
നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എൻ പി ഹംസക്കോയയും പരപ്പനങ്ങാടി മുൻസിപ്പൽ യുഡിഎഫ് കൺവീനർ സി. അബ്ദുറഹ്മാൻ കുട്ടിയും ചേർന്ന് നാടകയാത്രയെ സ്വീകരിച്ചു.
സ്വീകരണ സമ്മേളനത്തിൽ നവാസ് ചെറുമംഗലം സ്വാഗത പ്രഭാഷണം നടത്തി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു.
ജാഥ ഉപ നായകൻ എൻ വി പ്രദീപ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്കാരസാഹിതി സംസ്ഥാന സെക്രട്ടറി പ്രണവം പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.പ്രദീപ് പയ്യന്നൂർ ,സി അബ്ദുറഹ്മാൻകുട്ടി , മുസ്തഫ , പി കെ മോഹൻദാസ് ,സി ടി നാസർ ,കെ പി ഷാജഹാൻ എന്നിവർ പ്രസംഗിച്ചു ശ്രീജിത്ത് അധികാരത്തിൽ നന്ദി പ്രകടനം നടത്തി
