⭕നാട്ടിലെത്തുന്ന അബ്ദുറഹീമിന് കരുതല്‍ സ്പര്‍ശം; വീട് ഒരുക്കി നല്‍കുമെന്ന് ലുലു ഗ്രൂപ്പ്
April 14 2024
സഊദിയില്‍നിന്ന് ജയില്‍മോചിതനായി തിരിച്ചെത്തുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന് കരുതലിന്റെ സ്‌നേഹ സ്പര്‍ശവുമായി ലുലു ഗ്രൂപ്പ്.
അദ്ദേഹത്തിന് പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്നാണ് ലുലു ഗ്രൂപ്പ് അറിയിച്ചത്.
മടങ്ങിയെത്തുന്ന റഹീമിന് ജോലി നല്‍കാമെന്ന വാഗ്ദാനവുമായി നേരത്തെ ബോബി ചെമ്മണ്ണൂരും രംഗത്തെത്തിയിരുന്നു.
നിലവില്‍ അബ്ദുറഹീമിന്റെ മോചനത്തിനായുള്ള നടപടിക്രമവുമായി ഇന്ത്യന്‍ എംബസി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ മോചനം സാധ്യമാകും എന്നാണ് അറിയാന്‍ കഴിയുന്നത്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട ഭീമമായ തുക ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ക്രൗഡ് ഫണ്ടിങിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞത്. ഏപ്രില്‍ 16ന് മുന്‍പായിരുന്നു മോചനദ്രവ്യം സമാഹരിക്കേണ്ടിയിരുന്നത്.
34 കോടി രൂപ സ്വരൂപിക്കാന്‍ കേരളം ഒരു മനസ്സോടെ ഒന്നായി പരിശ്രമിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സൗദിയിലുള്ള പ്രവാസി സുഹൃത്തുക്കളും റഹീമിനായി രംഗത്തെത്തി.നിലവില്‍ ഈദ് അവധിയിലാണ് കോടതി. അതിനുശേഷം കോടതി നടപടി ക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കും.