കക്ക വാരുന്നതിനിടെ പ്രവാസി പുഴയിൽ മുങ്ങി മരിച്ചു; അപകടം തിരിച്ച് സൗദിയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ.



കക്ക വാരുന്നതിനിടെ പ്രവാസി പുഴയിൽ മുങ്ങി മരിച്ചു; അപകടം തിരിച്ച് സൗദിയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടെ.


മൂന്നിയൂർ കുന്നത്ത് പറമ്പിൽ പുഴയിൽ കക്ക വാരാൻ പോയ ആൾ മുങ്ങി മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ പുള്ളാടൻ രായിമിന്റെ മകൻ ചുഴലി താമസക്കാരക്കാരനുമായ പുള്ളാടൻ സൈതലവി ( 56 ) മുങ്ങിമരിച്ചത്. കടലുണ്ടി പുഴ മണലേപ്പാടം എന്ന സ്ഥലത്താണ് സംഭവം.

കൂടെ കക്ക വാരാൻ ഉണ്ടായിരുന്ന സൈതലവിയെ കാണാതായതിനെ തുടർന്നാണ് മുങ്ങി താഴ്ന്ന വിവരം അറിയുന്നത്. നല്ല ആഴമുള്ള സ്ഥലത്ത് നിന്ന് നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിനിടയിലാണ് മയ്യിത്ത് കണ്ടെത്തിയത്.

സൗദി ജിസാനിൽ ജോലി ചെയ്യുന്ന സൈതലവി ഒരു മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്നത്. അവധി കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് പോവാനിരിക്കുകയായിരുന്നു.

ഭാര്യ: ജമീല. മക്കൾ സുമയ്യ, ഷാഹിന, ശബീറലി. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.
Previous Post Next Post
WhatsApp