📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ കെടു കാര്യസ്ഥത ക്കെതിരെ സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും നടത്തി.

📢 Published: IST 🔄 Updated: IST
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ കെടു കാര്യസ്ഥത ക്കെതിരെ സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും നടത്തി.

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും നടത്തി. വെള്ളക്കെട്ടിന് പരിഹാരം കാണുക, തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുക, ഊർപ്പായി ചിറയും പൊതുകുളങ്ങളും നവീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുക, പരപ്പനങ്ങാടിയുടെ ഭാവി പുരോഗതിക്ക് ഉതകുന്ന തരത്തിൽ ബസ് സ്റ്റാൻറ് നിർമ്മിക്കുക, പരപ്പനങ്ങാടി ബീച്ചും കടലുണ്ടി പുഴയും കേന്ദ്രമാക്കി ടൂറിസം പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. 
നഹാസ് ആശുപത്രിക്ക് മുമ്പിൽ നിന്നും ആരംഭിച്ച മാർച്ച് മുൻസിപ്പൽ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.
സിപിഐ എം പരപ്പനങ്ങാടി, നെടുവ, ചെട്ടിപ്പടി ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സിപിഐ എം ജില്ല സെക്രട്ടറിയേറ്റംഗം ഇ ജയൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ എൻ എം സമേജ് അധ്യക്ഷനായി. തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി, ഏരിയ കമ്മറ്റിയംഗം ടി കാർത്തികേയൻ, പാലക്കണ്ടി വേലായുധൻ, എം പി സുരേഷ് ബാബു, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ കെ ജയചന്ദ്രൻ സ്വാഗതവും എം ബൈജു നന്ദിയും പറഞ്ഞു. 


ഫോട്ടോ : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് സിപിഐ എം
നടത്തിയ മാർച്ച് ഇ ജയൻ ഉദ്ഘാടനം ചെയ്യുന്നു.
Join WhatsApp Group Send News / Ads