📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ വ്യാപനം തടയാന്‍ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

📢 Published: IST 🔄 Updated: IST

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ വ്യാപനം തടയാന്‍ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന്റെ വ്യാപനം തടയാന്‍ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്.കുളം, തോട് തുടങ്ങിയ ജലാശയങ്ങില്‍ കുളിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അത് പറഞ്ഞ് തന്നെ ചികിത്സ തേടണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്. 97 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. അതിനാല്‍ ആരംഭത്തില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സിക്കുന്നത് പ്രധാനമാണ്. ലോകത്ത് തന്നെ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. കേരളത്തില്‍ രണ്ട് പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
#health #keralagovernment #kerala #amebic_encephalitis
Join WhatsApp Group Send News / Ads