വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ



വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ


റിപ്പോർട്ട് ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി : വാഹനങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ഇന്നലെ രാത്രി 2 മണിയോടടുത്താണ് പാലത്തിങ്ങലിൽ വെച്ച് മോഷ്ടാക്കളെ പിടി കൂടിയത്. നിറുത്തിയിട്ട ടോറസ് ലോറിയുടെ ബാറ്ററിയും മറ്റും ഊരിയെടുക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയും, തന്ത്രപരമായി പിടി കൂടുകയുമായിരുന്നു.
നാട്ടുകാരുടെ പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ടയാൾ

മൂന്ന് പേരുണ്ടായിരുന്ന സംഘത്തിൽ ഒരാൾ ഓടിരക്ഷപെട്ടു. തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശികളായ മുഹമ്മദ് റാസിക്ക്, ഫവാസ് .
എന്നിവരെയാണ് പരപ്പനങ്ങാടി.എസ് ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. താനൂർ,ഓല പീടിക, ചെമ്മാട് ഭാഗങ്ങളിലെ വാഹനങ്ങളിലെ നിരവധിബേറ്ററി അടക്കമുള്ള വസ്തുക്കൾ സംഘം മോഷണം നടത്തിയതായി പറയപ്പെടുന്നു. ഇവരിൽ നിന്ന് മാരകഎം.ഡി.എം അടക്കം പിടി കൂടിയ സമയത്ത് ഉണ്ടായതായി നാട്ടുകാർ പറയുന്നുണ്ട്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പരപ്പനങ്ങാടി കോടതി റിമാൻ്റ് ചെയ്തു.

പ്രതികളിൽ നിന്നും പിടികൂടിയ ഓട്ടോറിക്ഷ

Previous Post Next Post
WhatsApp