📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

പ്രതിനിധി സഭയിൽരക്ഷാ പ്രവർത്തകരെ ആദരിച്ചു

📢 Published: IST 🔄 Updated: IST


പ്രതിനിധി സഭയിൽരക്ഷാ പ്രവർത്തകരെ ആദരിച്ചു.

പരപ്പനങ്ങാടി : എസ്.ഡി.പി.ഐ മുൻസിപ്പൽ പ്രതിനിധി സഭ കൊടപ്പാളി കിസാൻ മാർട്ടിൽ വെച്ച് നടന്നു. അടുത്ത മൂന്ന് വർഷത്തെ മുൻസിപ്പൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായാണ് എസ്.ഡി.പി.ഐ.പ്രതിനിധി സഭ നടക്കുന്നത്. വയനാട് ദുരന്തത്തെ തുടർന്ന് ജില്ലയിലെ നിലമ്പൂരിൽ രക്ഷാ ദൗദ്യത്തിന് നേതൃത്വം കൊടുത്ത വളണ്ടിയർ ജില്ലാ കോഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഹമീദ് പരപ്പനങ്ങാടിയെ പ്രതിനിധി സഭയിൽ വെച്ച് എസ്.ഡി.പി മലപ്പുറം ജില്ല സെക്രട്ടറി ഷരീഖാൻ മാസ്റ്റർ പൊന്നാട അണിയിച്ച് ആദരിച്ചു. മുൻസിപ്പൽ സെക്രട്ടറി അബ്ദുൽ സലാം കളത്തിങ്ങൽ ഉപഹാരം നൽകി. 
പേത്ത് കല്ലിൽ പരപ്പനങ്ങാടിയിൽ നിന്ന് സേവന പ്രവർത്തനം നടത്തിയ ആറ് വളണ്ടിയർമാരെയും ചടങ്ങിൽ ആദരിച്ചു. 2024-2027 വർഷത്തെ പരപ്പനങ്ങാടി മുൻസിപ്പൽ ഭാരവാഹികളായി ഒമ്പതംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 

 പ്രസിഡൻ്റ് സി.പി. നൗഫൽ, സെക്രട്ടറി -കളത്തിങ്ങൽ സലാം,

 വൈസ് പ്രസിഡൻ്റ്മാരായി വാസു.ടി, സിദ്ധീഖ് കെ,

 ജോ : സെക്രട്ടറിമാരായി ഹാരിസ് തങ്ങൾ യാസർ അറഫാത്ത്

 ട്രഷർ അഷ്റഫ്. സി.പി എന്നിവരെ തെരഞ്ഞെടുത്തു.

ജില്ല സെക്രട്ടറിഷരിഖാൻമാസ്റ്റർ, മണ്ഡലം പ്രസിഡൻ്റ് ജാഫർ ചെമ്മാട് , സെക്രട്ടറി ഉസ്മാൻ ഹാജി, ഫൈസൽ മുസ്ല്യാർ എന്നിവർ സംസാരിച്ചു.
Join WhatsApp Group Send News / Ads